Post Category
ലോക പുകയില വിരുദ്ധ ദിനാചരണം 31ന്
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 11ന് തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ വി.ജെ.ടി ഹാളിൽ നിർവഹിക്കും. വി.എസ് ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് സ്വാഗതം പറയും. വിമുക്തി ഷോർട്ട് ഫിലിം മത്സരവിജയികൾക്ക് സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്യും. മേയർ വി.കെ പ്രശാന്ത് പുകയില വിരുദ്ധ സന്ദേശം നൽകും. വിമുക്തി പരസ്യ ചിത്രത്തിന്റെ പ്രകാശനവും നിർവഹിക്കും. വിമുക്തി ഔദ്യോഗിക വെബ്‌സൈറ്റ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു വിമുക്തി മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്സ്. 1518/19
date
- Log in to post comments