Skip to main content

ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

 

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയിലെ വിവിധ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ പ്രതിദിന വേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മെയ് 30ന് രാവിലെ 10.30ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി/ മതം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318. 

date