Skip to main content

ഇനിമുതല്‍ കുമളി വിധവ സൗഹൃദ പഞ്ചായത്ത്

കുമളി ഗ്രാമപഞ്ചായത്ത് വിധവ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. കുമളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ജില്ലാ ലീഗ് ലീഗല്‍ സര്‍വീസ് അതോറിറ്റിയും വിധവ സെല്ലും ചേര്‍ന്ന് നടപ്പാക്കുന്ന വിധവ സൗഹൃദ ജില്ല പദ്ധതിയുടെ സമര്‍പ്പണവും മെഡിക്കല്‍ ക്യാമ്പും ചടങ്ങിന്റെ ഭാഗമായി നടന്നു. 1904 വിധവകളാണ് കുമളി പഞ്ചായത്തിലുള്ളത്. വിധവാ സൗഹൃദ പഞ്ചായത്ത് ആയതോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ നേടാനാകും. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ പീരുമേട് ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ അദാലത്തും പഞ്ചായത്തില്‍ നടത്താനാണ് തീരുമാനം.ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം. പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ എസ് ബിജിമോള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, സെക്രട്ടറി ഡോ. അജിത്കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
 

date