Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ മൂന്നാറില്‍ സിറ്റിംഗ്  നടത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു ലഭിച്ച പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് മൂന്നാറില്‍ പ്രത്യേക സിറ്റിംഗ് സംഘടിപ്പിച്ചു. മൂന്നാര്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് പരാതികള്‍ പരിഗണിച്ചു. 35 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 18 പരാതികളിലാണ് ഇരുകക്ഷികളും ഹാജരായത്. 16 പരാതികളില്‍ കമ്മീഷന്‍ പരിഹാരമാര്‍ഗം നിര്‍ദ്ദേശിച്ചു.ബാക്കിയുള്ള കേസുകള്‍ അടുത്ത ഹിയറിംഗില്‍ പരിശോധിക്കും. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലെ ഭൂപ്രശ്നങ്ങള്‍, അതിര്‍ത്തി തര്‍ക്കം,ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയുള്ള പോലീസ് കേസുകള്‍, പട്ടയഭൂമി സംബന്ധമായ പരാതികള്‍,വനംവകുപ്പുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളാണ് കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ പരിശോധിച്ചത്. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തു സംബന്ധമായ തര്‍ക്കം നിലനില്‍ക്കുന്ന ഒരു പരാതിയാണ് കമ്മീഷന് പുതുതായി ലഭിച്ചത്.
 

date