ഭക്ഷ്യ സുരക്ഷാ വാരാചരണം: വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം മേയ് 29ന്
ലോക ഭക്ഷ്യസുരക്ഷാ വാരാചരണത്തോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം മേയ് 29 ന് ചെറുതോണി പോലീസ് അസോസ്സിയേഷന്‍ ഹാളില്‍ രാവിലെ പത്തിനു നടത്തും. മത്സര വിജയികള്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ജില്ലാതലം ഒന്നാംസമ്മാനം 5000 രൂപ, രണ്ടാംസമ്മാനം 2000 രൂപ, മൂന്നാംസമ്മാനം 1500 രൂപ എന്നിങ്ങനെയും സംസ്ഥാനതലത്തില്‍ ഇത് യഥാക്രമം 25000, 20000, 15000 എന്നിങ്ങനെയുമാണ്.
പ്ലസ് വണ്‍, പ്ലസ് ടു, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠിക്കുന്ന മേയ് ഒന്നിന് 23 വയസ് പൂര്‍ത്തിയാകാത്തവര്‍ക്കു പങ്കെടുക്കാം. അപേക്ഷകള്‍ ഇമെയിലില്‍ വഴിയും ഫോണ്‍ നമ്പര്‍ വഴിയും അയയ്ക്കാം. വിലാസം: ംളീീററമ്യശറൗസസശ@ഴാമശഹ.രീാ, 7593873302. രണ്ടുപേര്‍ അടങ്ങുന്ന ടീം ആയിട്ടാണ് മത്സരം. അപേക്ഷകര്‍ സ്ഥാപനത്തിന്റെ ഫോട്ടോ പതിച്ച ജനന തീയതിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും മത്സരദിവസം ഹാജരാക്കണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വേണം. രജിസ്‌ട്രേഷന്‍ രാവിലെ 9 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7593873302, 9946107341, 8943346186.
- Log in to post comments