Skip to main content

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരുമായ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ ധനസഹായം അനുവദിക്കുന്നു. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം അനുവദിക്കുക. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറവും അനുബന്ധരേഖകളും  മെയ് 31നകം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. 2018-19 വര്‍ഷത്തെ അപേക്ഷകരില്‍ അര്‍ഹതയുള്ളവരെ നടപ്പ് വര്‍ഷം പരിഗണിക്കും. അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും വിശദവിവരങ്ങളും ംംം.യരററ.സലൃമഹമ.ഴീ്.ശി, ംംം.സയെരറര.ഴീ്.ശി എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2429130.
 

date