Post Category
നൈറ്റ് ഡ്രസ് ദര്‍ഘാസ്
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന 7 പ്രീമെട്രിക് ഹോസ്റ്റലുകളിലുള്ളവര്‍ക്ക് 2 ജോഡി നൈറ്റ് ഡ്രസ് തുണി വാങ്ങി തയ്ച്ച് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ഫോറത്തിന്റെ വില 900+ ജി.എസ്.ടിയും , ഇ.എം.ഡി 4100 രൂപയും. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ നാലിന് ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പായി ടെണ്ടര്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭ്യമാക്കണം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നൈറ്റ് ഡ്രസിന് പ്രത്യേകം പ്രത്യേകം നിരക്ക് രേഖപ്പെടുത്തണം. തുണിവില, തയ്യല്‍ക്കൂലി ഉള്‍പ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ഫോണ്‍ 04862 222399.
date
- Log in to post comments