കണ്ണൂര്‍ അറിയിപ്പുകള്‍
ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂര്‍ സെന്ററില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മറ്റ് ഐ ഐ എച്ച് ടികളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ടെക്‌നോളജി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഐ ഐ എച്ച് ടി കണ്ണൂര്‍-ബാലരാമപുരം സെന്ററുകളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫാബ്രിക് ഫോമിംഗ് ടെക്‌നോളജി എന്നീ കോഴ്‌സുകളില്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഹാന്റ്‌ലൂം ഉല്‍പാദനം/ക്വാളിറ്റി കണ്‍ട്രോള്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം നേരിട്ടോ തപാല്‍ വഴിയോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന പി ഒ, തോട്ടട, കണ്ണൂര്‍ 670 007 എന്ന വിലാസത്തില്‍ ജൂണ്‍ 15 ന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.iihtkannur.ac.in ല്‍ ലഭിക്കും. ഇ മെയില്‍: info@iihtkannur.ac.in. ഫോണ്‍: 0497 2835390.
ഫാര്‍മസിസ്റ്റ് നിയമനം
ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനത്തിനായി മെയ് 31 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഗവണ്‍മെന്റ് അംഗീകരിച്ച ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തീകരിച്ചവരായിരിക്കണം. ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിന്നും റിട്ടയര്‍ ചെയ്ത 60 വയസ് തികയാത്തവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍: 0497 2706666.
ഡി എഡ്/ടി ടി സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
2019-21 അധ്യയന വര്‍ഷത്തെ ഡി എല്‍ എഡ്(ഡി എഡ്/ടി ടി സി)കോഴ്‌സിന്(ഗവ./എയ്ഡഡ്/സ്വാശ്രയം) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം www.education.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ജൂണ്‍ 12 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്‌റുടെ ഓഫീസില്‍ ലഭിക്കണം. എസ് എസ് എല്‍ സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0497 2705149.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്രീയ സൈനിക ബോര്‍ഡ് വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ പ്രിന്റ് അസ്സല്‍ രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്. ഫോണ്‍: 04972 700069.
വനിത സ്വീപ്പര്‍ ഒഴിവ്
കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വനിത സ്വീപ്പര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04972 700485.
ബോധവല്‍ക്കരണ റാലി സംഘടിപ്പിക്കുന്നു
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 ന് കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരെയും എക്‌സൈസ് ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ റാലി സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിക്കും. റാലി തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്യും.
വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, ശാസ്തനഗര്‍, സി എം നഗര്‍, നരീക്കാംവള്ളി, കോട്ടക്കല്‍, പിലാത്തോട്ടം, ചെറുപ്പാറ ഭാഗങ്ങളില്‍ ഇന്ന്(മെയ് 30) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയതെരു ടൗണ്‍, സ്റ്റൈലോകോര്‍ണര്‍, ധനരാജ് തീയേറ്റര്‍, പുതിയതെരു മുച്ചിലോട്ട് കാവ്, പുതിയതെരു മണ്ഡപം, തിരുടാടപ്പാറ, കടലായി അമ്പലം, പട്ടേല്‍പറമ്പ്, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ്, പള്ളിക്കുളം, ജയലക്ഷ്മി റോഡ്, ചാലുവയല്‍, പൊടിക്കുണ്ട്, രാമതെരു ഭാഗങ്ങളില്‍ ഇന്ന്(മെയ് 30) രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെയും പടിഞ്ഞാറെമൊട്ട, ശങ്കരന്‍കട, വനജ കമ്പനി ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹിന്ദുസ്ഥാന്‍, പൊലീസ് കോളനി, ചാലക്കുന്ന്, എലീന അപ്പാര്‍ട്ട്‌മെന്റ്, ശബരി, ചകിരി, ചിന്‍മയ, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്, തങ്കേക്കുന്ന് ഭാഗങ്ങളില്‍ ഇന്ന്(മെയ് 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാന്റ്, മൈലാടി, വെണ്‍മണല്‍, കല്ലായി, ഹാജിമുക്ക് ഭാഗങ്ങളില്‍ ഇന്ന്(മെയ് 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏളന്നൂര്‍, പൊറോറ, മണ്ണൂര്‍പറമ്പ, അരീക്കാല്‍, പെരിയച്ചൂര്‍ ഭാഗങ്ങളില്‍ ഇന്ന്(മെയ് 30) രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളവുപാലം, സിദ്ദിഖ് നഗര്‍, മോഡേണ്‍ വുഡ് ഭാഗങ്ങളില്‍ ഇന്ന്(മെയ് 30) രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.
സ്‌കോള്‍-കേരള ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം
സ്‌കോള്‍ കേരള മുഖേനയുള്ള 2019-20 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പ്രവേശനം, പുനപ്രവേശനം എന്നിവക്ക് ജൂണ്‍ മൂന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളും ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ ലഭിക്കേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2348581, 2342950, 2342369.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കെമിസ്ട്രി ലാബിലേക്ക് റഫ്രിജറേറ്റര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ മൂന്നിന് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഹോട്ട് എയര്‍ ഓവന്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ആറിന് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
പരിശോധനക്ക് ഹാജരാക്കണം
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയില്‍ പങ്കെടുത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ പതിപ്പിക്കാന്‍ ശേഷിക്കുന്ന വാഹനങ്ങള്‍ ജൂണ്‍ ഒന്നിന് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിശോധനയില്‍ വാഹനങ്ങള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കേണ്ടതാണെന്ന് കണ്ണൂര്‍ ആര്‍ ടി ഒ അറിയിച്ചു.
ആര്‍ ടി എ യോഗം
ആര്‍ ടി എ യോഗം ജൂണ്‍ 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
- Log in to post comments