അന്തർദേശീയ യോഗാദിനാചരണം
ആലപ്പുഴ: കേന്ദ്രയുവജനക്ഷേമകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര അന്തർദേശീയ യോഗാദിനാചരണം (ജൂൺ21) നടത്തുന്നു. ബ്ലോക്ക്,ജില്ലാതലങ്ങളിലായി പരിപാടി നടത്തുന്നതിന് സഹകരിക്കാൻ താല്പര്യമുള്ള സന്നദ്ധസംഘടനകൾ, എൻ.ജി.ഓകൾ, യൂത്ത് ക്ലബ്ബുകൾ എന്നിവർ ബന്ധപ്പെടുക. ഫോൺ: 9400932991.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിനായി സർജിക്കൽ ബ്ലേഡ്- 10000 എണ്ണം, ഡ്രം -10എണ്ണം,ബാക്ക് റെസ്റ്റ് (304 ഗ്രേഡ് എസ്.എസ്) -എട്ടെണ്ണം, ഡ്രം-17 എണ്ണം എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂൺ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിനായി ഓക്‌സിജൻ ട്രോളി-10 എണ്ണം, ബി.പി അപ്പാരറ്റസ് വിത്ത് ഐ.എസ്.ഐ മാർക്ക്- 20എണ്ണം, ഇൻസ്ട്രമെന്റ് സെറ്റിങ് ട്രോളി-അഞ്ചെണ്ണം എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂൺ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.
- Log in to post comments