മലബാര്‍ ദേവസ്വം ബോര്‍ഡ്: കുടിശ്ശിക പിരിവ് നടത്തും
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നു. പട്ടാമ്പി പടിഞ്ഞാറെമഠം ക്ഷേത്രത്തില്‍ ജൂണ്‍ ആറിന് രാവിലെ 11 മുതല്‍ ക്ഷേമനിധി സെക്രട്ടറി ഇതിനായി ക്യാമ്പ് ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ചാവക്കാട്, പൊന്നാനി, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുള്ള ക്ഷേത്രവിഹിതം പ്രസ്തുത സമയം മുതല്‍ നിര്‍ബന്ധമായും അടയ്ക്കണം.
ക്ഷേമനിധിയില്‍ അംഗത്വത്തിനായി ക്ഷേത്രജീവനക്കാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന തിയ്യതി തെളിയിക്കുന്ന രേഖ, ശമ്പള പട്ടികയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.
- Log in to post comments