Skip to main content

കളരി പരിശീലന ക്യാമ്പ് സമാപിച്ചു

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ചെമ്പലോട് കൈരളി കലാസംഘത്തിന്റെയും അവധിക്കാല കളരി പരിശീലന ക്യാമ്പ് സമാപിച്ചു. പരിപാടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം.രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശെല്‍വന്‍ ഗുരുക്കള്‍ അധ്യക്ഷനായ യോഗത്തില്‍ ജയപാലന്‍, വിജയന്‍, മാധവന്‍, ഉദയകുമാര്‍, ശരണ്‍ സംസാരിച്ചു

date