Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

 

 

ജില്ലയില്‍ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള ബ്ലോക്കുകളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി കോഴ്സുകളില്‍ ഉന്നതവിജയം കൈവരിച്ച പട്ടികവര്‍ഗ  വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജൂണ്‍ 20 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷകള്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പാലക്കാട്-9496070366, ചിറ്റൂര്‍-9496070367, കൊല്ലങ്കോട്-9496070399, പാലക്കാട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്-0491 2505383.

date