Post Category
പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, തിരുവനന്തപുരം ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് 2019-2020 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഈ സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. പ്രവേശന സംബന്ധമായ കൂടുതൽ വിവരങ്ങൾ www.dtekerala.gov.in ൽ ലഭിക്കും. അപേക്ഷ ജൂൺ നാല് മുതൽ വിതരണം ചെയ്യും. 20നകം അപേക്ഷകൾ ലഭിക്കണം. 22ന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 25ന് ഇന്റർവ്യു നടക്കും. 27ന് ക്ലാസ് തുടങ്ങും.
പി.എൻ.എക്സ്. 1553/19
date
- Log in to post comments