Post Category
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് വിവിധ കോഴ്സുകൾക്ക് സ്കോളർഷിപ്പ് നൽകുന്നു. ഉന്നത വിദ്യാഭ്യാസ കോഴ്സ് ആരംഭിച്ച് 45 ദിവസത്തിനകം അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെയും സ്വീകരിക്കും.
പി.എൻ.എക്സ്. 1554/19
date
- Log in to post comments