Skip to main content

ലോക പരിസ്ഥിതി ദിനാചരണം

 

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം വകുപ്പിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിന് റാന്നി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ രാവിലെ 11ന് നടക്കുന്ന സമ്മേളനം രാജുഎബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോന്നി ഡിഎഫ്ഒ എ.പി.സുനില്‍ ബാബു പരിസ്ഥിതിദിന സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ അലക്‌സ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസ്, ഗ്രാമപഞ്ചായത്തംഗം വേണുഗോപാല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ മുരളീധരക്കുറുപ്പ്, സ്‌കൂള്‍ മാനേജര്‍ സക്കറിയ സ്റ്റീഫന്‍, പ്രിന്‍സിപ്പാള്‍ എം.ജെ.മനോജ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍.ആദിഷ്, പി.എ.ഹിലാല്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. 

        (പിഎന്‍പി 1273/19)

date