Skip to main content

14.33 ലക്ഷം രൂപ വിനിയോഗിച്ച് കാര്‍ത്തികപ്പള്ളി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി

ഹരിപ്പാട്: 14.33 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച കാര്‍ത്തികപ്പള്ളി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിര്‍വഹിച്ചത്. 450 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പള്ളിപ്പാട് പൂര്‍ത്തിയായി വരുകയാണെന്നും പമ്പയാറ്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ഹരിപ്പാട് നഗരസഭ, വിവിധ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ എത്തിക്കുന്ന ഈ പദ്ധതി രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. ജയപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബബിത ജയന്‍, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളി, ചിങ്ങോലി ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് എച്. നിയാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്ലിറാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍. അജിത്കുമാര്‍, ആര്‍. അമ്പിളി, ആര്‍. റോഷന്‍, പി. ഉല്ലാസന്‍, സാബു, രമണി, ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.പി. ശ്രീജിത്ത്, സുരേഷ് രാമകൃഷ്ണന്‍, കെ.എന്‍. തമ്പി എന്നിവര്‍ പ്രസംഗിച്ചു. 

 

date