യാഥാര്‍ത്ഥ്യമായാത് പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം
കാര്‍ത്തികപ്പള്ളി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14.33 ലക്ഷം രൂപ വിനിയോഗിച്ചാണ് കാര്‍ത്തികപ്പള്ളി പ്രാധമികാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് കുഴല്‍ കിണറും പമ്പ് ഹൗസും ഉള്‍പ്പെടുന്ന ശുദ്ധജല വിതരണ പദ്ധതി സ്ഥാപിച്ചത്. പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നമായിരുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ഭൂജല വകുപ്പിന്റെ സഹായത്തോടെയാണ് കുഴല്‍ കിണര്‍ സ്ഥാപിച്ചത്. കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്റെ 13 വാര്‍ഡുകളിലായി നിലവില്‍ നാല് കുടിവെള്ള പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ പദ്ധതിയിലൂടെ വലിയകുളങ്ങര, മഹാദേവിക്കാട് ഭാഗത്തെ കുടിവെള്ള ക്ഷാമത്തിന് പൂര്‍ണ്ണമായും പരിഹാരമായിരിക്കുകയാണ്.
- Log in to post comments