Post Category
അസാപ്പ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അസാപ്പ് തൊടുപുഴ നൈപുണ്യ വികസന കേന്ദ്രത്തിന്റെ കീഴില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് ചെയ്ത സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് കലയന്താനിയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കില്‍ ട്രെയിനര്‍ റോസ്‌മേരിയുടെ നേതൃത്വത്തില്‍ ഏകദിന മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ എക്‌സിബിഷനും സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മേന്‍സന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോഷി മാത്യു, അസാപ് പ്രോഗ്രാം മാനേജര്‍ അനുപോള്‍, കോര്‍ഡിനേറ്റര്‍ ജോബിന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ചവരുടെ പ്രഷര്‍, ഷുഗര്‍, ബി.എം.ഐ പള്‍സ് എന്നിവ പരിശോധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
date
- Log in to post comments