Skip to main content

ക്ഷീരകര്‍ഷകപരിശീലനം

 

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്‌സ്റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വെച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പശു വളര്‍ത്തല്‍ പരിശീലനം നടത്തുന്നു.  ഡയറി ഫാം     ആസൂത്രണം,  ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍  ജൂണ്‍ 10 മുതല്‍ 15 വരെയാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ജൂണ്‍ 10 ന് രാവിലെ 10 മണിക്ക് മുമ്പായി, ബാങ്ക് പാസ്സ് ബുക്കും ഫോട്ടോസ്റ്റാറ്റ്  കോപ്പിയും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20/- രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാം.

 

 എരുമ/പോത്ത്  വളര്‍ത്തലില്‍ പരിശീലനം

 

 

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ.റ്റി.ഐ ക്ക് സമീപമു ള്ള മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍  ജൂണ്‍ 13 മുതല്‍  14  വരെ  എരുമ/പോത്ത്  വളര്‍ത്തലില്‍ രണ്ടു ദിവസത്തെ സൗജന്യ പരിശീലനം  സംഘടിപ്പിക്കുന്നു.   പരിശീലനത്തില്‍  പങ്കെടുക്കാന്‍  താല്‍പര്യമുളളവര്‍  നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. (ഫോണ്‍ നമ്പര്‍   0491 2815454 )  പേര് രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  13-ന് രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരണം.

date