Post Category
ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ സമാപനം ഇന്ന് (ജൂൺ ഏഴ്)
ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ സമാപനചടങ്ങ് ഇന്ന് (ജൂൺ ഏഴ്) വൈകിട്ട് അഞ്ചിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് വി.ജെ.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ വി.കെ പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. ഡോ. ശശി തരൂർ എം.പി, എൻ.എച്ച്.എം ഡയറക്ടർ കേശവേന്ദ്രകുമാർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രത്തൻ കേൽക്കർ, ജോയൻറ് കമ്മീഷണർ എ.കെ. മിനി, കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്സ്.1662/19
date
- Log in to post comments