പ്രവേശനോത്സവം ഗംഭീരമാക്കി കയ്പമംഗലം നിയോജകമണ്ഡലത്തിലെ സ്‌കൂളുകൾ
പ്രവേശനോത്സവം ഗംഭീരമാക്കി കയ്പമംഗലം നിയോജകമണ്ഡലത്തിലെ സർക്കാർ സ്‌കൂളുകൾ. സ്വകാര്യവിദ്യാലയങ്ങളെ വെല്ലുന്നവിധം ഒരുക്കങ്ങളും സജ്ജീകരണങ്ങളുമായിട്ടായിരുന്നു ഇത്തവണ സർക്കാർ വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ വരവേറ്റത്. അധ്യാപകർ മധുരം നൽകിയും ബലൂൺ നൽകിയും കുട്ടികളെ കയ്യിലെടുത്തു. സ്‌കൂൾ ബാഗുകൾ, കുടകൾ, സ്‌കൂൾ വിദ്യാഭ്യാസ കിറ്റുകൾ, വൃക്ഷത്തൈകൾ തുടങ്ങിയ സമ്മാനങ്ങളുമായാണ് സ്‌കൂളുകൾ കുട്ടികളെ സ്വീകരിച്ചത്. പിടിഎ, പഞ്ചായത്ത്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്‌കൂളുകൾ. വിദ്യാർത്ഥിസംഘടനകളും അവരുടെതായ രീതിയിൽ പുതുവിദ്യാർത്ഥികൾക്ക് സ്വാഗതമേകി. സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കൂടുതൽ കുട്ടികളെ സർക്കാർ സ്‌കൂളുകളുടെ ഭാഗമാകുന്നതിന് സഹായിച്ചു. സർക്കാർ എൽ.പി സ്‌കൂളുകളിലും ഇക്കുറി ഒന്നാം ക്ലാസിലേക്കും പ്രീപ്രൈമറിയിലേക്കും അഡ്മിഷൻ തേടിയെത്തിയ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. മതിലകം ബ്ലോക്കിൽ 2137 കുട്ടികളുടെ വർദ്ധനവുണ്ടായിട്ടുണ്ട്. മുൻവർഷത്തേക്കാൾ പത്ത് ശതമാനം വർദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ എണ്ണം ഇനിയും കൂടുമെന്നാണ് കരുതുന്നത്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും എണ്ണം കണക്കാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും കലാപരിപാടികളും സ്‌കൂളുകളിൽ സംഘടിപ്പിച്ചു
കയ്പമംഗലം നിയോജകമണ്ഡലം തല പ്രവേശനോത്സവം എറിയാട് കേരളവർമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. എറിയാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ മുഖ്യാതിഥിയായി. അഞ്ചാം ക്ലാസ്സിലേക്ക് പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി ഇ വി രമേശൻ കുടകൾ സമ്മാനിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുൽ അസീസ്, വിവിധ വാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കയ്പമംഗലം പഞ്ചായത്ത് തല പ്രവേശനോത്സവം ചളിങ്ങാട് ജി.എം.എൽ.പി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫൗസിയ ഷെമീർ അദ്ധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തംഗം നൂറുൽ ഹുദാ, പ്രധാനധ്യാപിക ആർ.വി.ഗിൽസ, എന്നിവർ സംസാരിച്ചു.
മതിലകം ബ്ലോക്ക് തല പ്രവേശനോത്സവം പെരിഞ്ഞനം ഗവ:യു .പി .സ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.എ.വിജയൻ നവാഗതരെ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ.ഗിരിജ സമ്മാനദാനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, പി.ടി.എ. പ്രസിഡന്റ് കെ.പി.രവി പ്രകാശ് എന്നിവർ സംസാരിച്ചു.
പെരിഞ്ഞനം പഞ്ചായത്ത് തല പ്രവേശനോത്സവം ആർ.എം.വി.എച്ച്.എസ് .സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എ.സുധീർ വൃക്ഷത്തൈ വിതരണം നടത്തി. വൈസ് പ്രസിഡന്റ് സ്മിത ഷാജി, പ്രിൻസിപ്പാൾ ഡോ.ആർ.അനിൽകുമാർ, ബി.ബീബ, മാനേജർ ഫാത്തിമ മോഹനൻ, എൻ.കെ.അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.
കയ്പമംഗലം വിജയഭാരതി സ്‌കൂളിലെ പ്രവേശനോത്സവം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സോമൻ താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക പി.ഷീന, ബഷീർ, വി.എം.ഒഫാർ എന്നിവർ സംസാരിച്ചു.
ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവേശനോത്സവം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് വി.കെ.ജ്യോതി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഉഷ ശങ്കരനാരായണൻ സന്ദേശം നൽകി. പ്രധാനാധ്യാപകൻ പി.ബി. കൃഷ്ണകുമാർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ രഞ്ജിനി സത്യൻ, പി.ബി.സജീവ് എന്നിവർ സംസാരിച്ചു. മുൻ അധ്യാപിക രാധാമണി സ്‌കൂൾ ലൈബ്രറിയിലേക്ക് 25,000 രൂപയുടെ പുസ്തകങ്ങൾ കൈമാറി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും നൽകി.
എം.ഐ.സി.ഒ .യു പി സ്‌ക്കൂൾ പ്രവേശനോത്സവം മതിലകം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ ഗിരിജ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേഷ് ബാബു മുഖ്യാതിഥിയായി. വിദ്യാഭ്യാസ സമ്മാനകിറ്റ് വിതരണം സ്‌ക്കൂൾ മാനേജർ സി.എ.അബ്ദുൾ റഷീദ് നടത്തി. വിശിഷ്ടാതിഥിയായ കവി സുധീഷ് അമ്മ വീട് കുട്ടികളെ കഥയും പാട്ടും പാടി ആഹ്ലാദിപ്പിച്ചു. വാർഡ് മെമ്പർ ജിസ്‌നി ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നന്ദൻ മാസ്റ്റർ പ്രവേശനോത്സവ സന്ദേശം വായിച്ചു സ്‌കൂൾ പ്രധാനാദ്ധ്യാപിക റംല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. ഡി. ഹേമ നന്ദിയും പറഞ്ഞു.
- Log in to post comments