Post Category
ജില്ലയിൽ മഞ്ഞ അലേർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനം അനുസരിച്ച് ജൂൺ ഏഴ്, എട്ട് തീയതികളിൽ ജില്ലയിൽ നേരിയ തോതിലുള്ള മഴയും ഒമ്പത്, 10 തീയതികളിൽ ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലെർട്ട് പ്രകാരം കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ചു അപ്ഡേറ്റ് ചെയ്യും. ഭയപ്പെടേണ്ട സാഹചര്യം ഇല്ല. അപകട സാധ്യത അപ്ഡേറ്റ് ചെയ്യപ്പെടുന്നതനുസരിച്ചു മുന്നൊരുക്കങ്ങൾ നടത്തും. കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയെന്നും അറിയിച്ചു.
date
- Log in to post comments