Skip to main content

നിപ : ബോധവൽക്കരണ ക്ലാസ്സ് ഇന്ന് 

യുവജനക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ഇന്ന് (ജൂൺ എഴ്) രാവിലെ പത്ത് മണി മുതൽ നിപ വൈറസ് സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സും ജില്ലാ മാനസിക ആരോഗ്യ കേന്ദ്രം ശുചീകരണപരിപാടിയും സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമബോർഡംഗം അഫ്‌സൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. ആർഎംഒ ഡോ. ലക്ഷ്മി ബോധവൽക്കരണ ക്ലാസ്സ് നയിക്കും. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി ആർ ശ്രീകല, ജില്ലാ കോർഡിനേറ്റർ ഒ എസ് സുബീഷ് എന്നിവർ പങ്കെടുക്കും.

date