Skip to main content

മോഡൽ കരിയർ സെന്ററിൽ മിനി ജോബ് ഫെയർ

തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂൺ 12ന് രാവിലെ പത്ത് മുതൽ പി.എം.ജിയിലുള്ള സ്റ്റുഡന്റ്‌സ് സെന്ററിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി സൗജന്യ മിനി ജോബ് ഫെയർ സംഘടിപ്പിക്കും.  പോപ്പുലർ മോട്ടോഴ്‌സ്, ചിക് കിംഗ്, ഐഡിബിഐ ഫെഡറൽ, എസ്ബിഐ ലൈഫ് എന്നീ കമ്പനികളിലെ സെയിൽസ്/ കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്‌സ്, കാഷ്യർ, കൗണ്ടർ/ ഡൈൻ ഇൻ/ ഡെലിവറി ബോയ്‌സ്, ഏജൻസി മാനേജർ, ഇൻഷ്വറൻസ് അഡൈ്വസർ (പാർട്ട് ടൈം/ ഏജന്റ്‌സ്) എന്നീ തസ്തികകളിലെ 200 ഓളം ഒഴിവുകളിലേക്കാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.  ഉദ്യോഗാർത്ഥികൾ ഈ മാസം പത്തിന് രാത്രി 12ന് മുമ്പ് http://bit.ly/MCCFair-Jun2k19  എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.  വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM. ഫോൺ: 0471 2304577.
പി.എൻ.എക്സ്.1675/19

date