Skip to main content
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്  കീഴിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ  ബദിയടുക്ക പ്രീമെട്രിക്  ഹോസ്റ്റലില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍   മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി അവാര്‍ഡ് സമ്മാനിക്കുന്നു. 

എസ് എസ് എല്‍ സി വിജയികളെ ആദരിച്ചു

എസ് എസ് എല്‍ സി പരീക്ഷയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിനു  കീഴിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ  ബദിയടുക്ക  പ്രീമെട്രിക്  ഹോസ്റ്റലില്‍ നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സഹായികളായ വാര്‍ഡന്മാരെയും ആദരിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ചായിന്റടി വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. ഹോസ്റ്റലുകളുടെ ഉപദേശക സമിതി യോഗവും  ഇതിനോടനുബന്ധിച്ച് നടന്നു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ എസ് അഹ്മദ് , എസ് സി ഡി ഒ ബഷീര്‍ പി ബി ,വാര്‍ഡന്‍ വിനീഷ് വി നായര്‍, രാജേഷ് മാഷ്  എന്നിവര്‍  സംസാരിച്ചു.

 

date