Post Category
അറിയിപ്പ്
നടപ്പു സാമ്പത്തിക വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുന്നതിനുള്ള തുക അനുവദിച്ചതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു. അര്‍ഹരായവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസിലോ നെടുമങ്ങാട് ഐ.ടി.ഡി.പി. ഓഫിസിലോ ബന്ധപ്പെടണമെന്ന് ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫിസര്‍ അറിയിച്ചു.
(പി.ആര്‍.പി. 634/2019)
date
- Log in to post comments