Post Category
പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം
സായുധ സേനയുടെ കീഴിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി,എന്‍ഡിഎ, ഐഎംഎ, നേവല്‍ അക്കാദമി, എയര്‍ഫോഴ്‌സ് അക്കാദമി, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളെജ്, ആര്‍ഐഎം സി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്ന കേരളീയരായ കേഡറ്റുകള്‍ക്ക് പ്രോത്സാഹനമായി രണ്ട് ലക്ഷം രൂപയും മിലിട്ടറി ,നേവല്‍, എയര്‍ ഫോഴ്‌സ് നഴ്‌സിംഗ് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. അര്‍ഹരായവര്‍ അതതു സ്ഥാപന മേധാവികള്‍ മുഖേന സൈനിക ക്ഷേമ ഡയ റക്ടര്‍, വികാസ് ഭവന്‍, തിരുവനന്തപുരം - 695033 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994 256860
date
- Log in to post comments