Skip to main content

കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ - വാക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന് 

 

കുടുംബശ്രീ ജില്ലാ മിഷനില്‍ എം.ഇ. (മൈക്രോ എന്റര്‍പ്രൈസസ്) എം.എഫ് (മൈക്രോ ഫിനാന്‍സ്) എം.കെ.എസ്.പി (മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന) പദ്ധതികളില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ഇന്ന് (ജൂണ്‍ 12) ഉച്ചയ്ക്ക് രണ്ടിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എം.ഇ, എം.എഫ് ഡിവിഷന്‍ -ബിരുദാനന്തര ബിരുദം. എം.കെ.എസ്.പി- വി.എച്ച്.എസ്.സി അഗ്രിക്കള്‍ച്ചര്‍. താല്‍പര്യമുള്ളവര്‍ ജില്ലാ കലക്ട്രേറ്റിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുമായി എത്തണം. തൃത്താലയില്‍ 2, കൊല്ലങ്കോട്ട് 1, മണ്ണാര്‍ക്കാട് 1, അട്ടപ്പാടിയില്‍ 3 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

date