Skip to main content

ആഗോള ബാലവേല വിരുദ്ധ ദിനാചരണം ഇന്ന് (ജൂണ്‍ 12)

ജില്ലാ ലേബര്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ആഗോള ബാലവേല വിരുദ്ധ ദിനാചരണം ഇന്ന് (ജൂണ്‍ 12) കോട്ടയം സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ 10ന്  ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു  ഉദ്ഘാടനം ചെയ്യും. 

  ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്) പി. ജി വിനോദ്കുമാര്‍ അധ്യക്ഷത വഹിക്കും.  ചൈല്‍ഡ്ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഡോ. ഐപ്പ് വര്‍ഗീസ് ആമുഖം അവതരിപ്പിക്കും.  ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി. ജെ ബിനോയ് മുഖ്യപ്രഭാഷണം നടത്തും. ചൈല്‍ഡ് ലൈന്‍ കൊളാബ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഫാ. ഡെന്നീസ് കണ്ണമാലിയില്‍ ലോഗോ പ്രകാശനം നിര്‍വഹിക്കും. 

സബ് ജഡ്ജ് റ്റിറ്റി ജോര്‍ജ്, ഹെഡ്മിസ്ട്രസ് വി. എം. ബിന്ദു.  ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ മാത്യു ജോസഫ് എന്നിവര്‍ സംസാരിക്കും. അഡ്വ. രാജി പി ജോയി ക്ലാസ് നയിക്കും.  

date