Post Category
ജില്ലയില്‍ ശരണ്യബാല്യം പദ്ധതിക്ക് തുടക്കമായി
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ശരണ്യബാല്യം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി 18 വകുപ്പുകളെ എകോപിപ്പിച്ച് ജില്ലാ ടാസ്‌ക് ഫോഴ്സ് രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നു. അതിനായി പോലീസ്, തൊഴില്‍ വകുപ്പുകളെ എകോപിച്ച് ജില്ലയിലെ വിവിധ മേഖലകളില്‍ റെസ്‌ക്യു ഡ്രൈവുകള്‍ നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ തെരുവ് നാടകം സംഘടിപ്പിച്ചു. ഗുണഭോക്താക്കള്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുകയും ജില്ലാതലത്തില്‍ വാട്സ്ആപ് ഗ്രൂപ്പ് രൂപികരിച്ച് കുട്ടികളെ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേദി ഒരുക്കിയിട്ടുണ്ടെന്നും ശരണ്യബാല്യം പദ്ധതി റെസ്‌ക്യു ഓഫീസര്‍ കിരണ്‍ കെ പൗലോസ് പറഞ്ഞു.
date
- Log in to post comments