Skip to main content

ലോക രക്തദാതാ ദിനം ജില്ലാതല ഉദ്ഘാടനം ഇന്ന് 

 

ലോക രക്തദാതാ ദിനം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 14) ഉച്ചയ്ക്ക് 12.45ന് മേഴ്സി കോളെജ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിക്കും. 'സുരക്ഷിത രക്തം എല്ലാവര്‍ക്കും' എന്നാണ് ഈ വര്‍ഷത്തെ രക്തദാന സന്ദേശം. പരിപാടിയുടെ ഭാഗമായി ആവശ്യമുള്ളവര്‍ക്ക് സുരക്ഷിതമായ രക്തം ലഭ്യമാക്കാന്‍ സന്നദ്ധസംഘടനകളെയും വ്യക്തികളെയും പ്രചോദിപ്പിക്കുകയും രക്തദാനം ശീലമാക്കുക എന്നിവ ലക്ഷ്യമിട്ടുളള ബോധവത്ക്കരണവുമാണ് നടത്തുക. രക്തദാനം ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും സമൂഹത്തെ  ബോധവത്ക്കരിക്കും. പരിപാടിയോടനുബന്ധിച്ച് ബോധവത്ക്കരണ ക്ലാസും ഡിജിറ്റല്‍ പോസ്റ്റര്‍ രൂപകല്‍പന മത്സരവും നടക്കും. തുടര്‍ന്ന് രക്തദാതാക്കളെ ആദരിക്കും.  

മേഴ്സി കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍. റോസ് ആന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തും.  ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. രചന ചിദംബരം രക്തദാന പ്രതിജ്ഞ ചൊല്ലും. ജില്ലാ എയ്ഡ്സ് കണ്‍ട്രോല്‍ ഓഫീസര്‍ ഡോ.എ.കെ അനിത, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ ശെല്‍വരാജ്, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാധിക സുകേതു ബോധവത്ക്കരണ ക്ലാസെടുക്കും.

date