Post Category
അട്ടപ്പാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിലുളള പാടവയല്‍, ഇലച്ചിവഴി ഒ.പി. ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്) ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ പ്രവൃത്തി പരിചയം, ഉന്നത യോഗ്യത എന്നിവ അഭിലഷണീയം.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 19ന് രാവിലെ 11ന് അട്ടപ്പാടി, അഗളി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിലവിലുള്ള സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായ വേതനം ലഭിക്കും. ഫോണ്‍-04924 254382.
date
- Log in to post comments