Skip to main content

മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ ക്ലാസും ഇന്ന് (15)

 

ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എട്ട് ബ്ലോക്കുകളിലും ഇന്ന് രാവിലെ 10 മുതല്‍ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തും. ക്യാമ്പുകളില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും സൗജന്യ ഔഷധ വിതരണവും ഉണ്ടാകും. 

മല്ലപ്പള്ളിയില്‍ കവിയൂര്‍ ഇലവിനാല്‍ ശിശുവിഹാറിലും റാന്നിയില്‍ റാന്നി എംഎസ്എച്ച്എസിലും പുളിക്കീഴില്‍ ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളിലും പന്തളത്തും പറക്കോടും ഇലന്തൂരിലും ബ്ലോക്ക് പഞ്ചായത്ത് ഹാളുകളിലും കോന്നിയില്‍ കോന്നിത്താഴം യുപി സ്‌കൂളിലും കോയിപ്രത്ത് ചെട്ടിമുക്ക് എംഎംഎഎച്ച്എസ്എസിലുമാണ് ക്യാമ്പ് നടക്കുക. ഫോണ്‍: 0468 2324337.                   (പിഎന്‍പി 1403/19)

date