Skip to main content

സൈക്കിളിംഗ്  ടെസ്റ്റ് 

വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 113/2017) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധനയും പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കുള്ള സൈക്കിളിംഗ് ടെസ്റ്റും ജൂണ്‍ 18, 19 തീയതികളില്‍ രാവിലെ 7.30 മുതല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോട്ടയം ജില്ലാ ഓഫീസില്‍ നടക്കും. 

എസ്.എം.എസ് മുഖേനയും ഒ.ടി.ആര്‍ പ്രൊഫൈല്‍ മുഖേനയും ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്,   അസ്സല്‍ പ്രമാണങ്ങള്‍, സൈക്കിള്‍ എന്നിവ സഹിതം ഉദ്യോഗാര്‍ഥികള്‍ രാവിലെ ഏഴിന് ഹാജരാകണം. ഫോണ്‍: 0481 2578278 

date