Post Category
ഐ.ടി.ഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ ചങ്ങനാശേരി മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഐ.ടി.ഐയിലേക്ക് കാര്‍പ്പെന്‍റര്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ച എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോറം ഐ.ടി.ഐ ഓഫീസില്‍ സൗജന്യമായി ലഭിക്കും. ജൂണ്‍ 29ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0481 2473190, 9446746465
സംസ്ഥാനത്തെ വിവിധ ഐ.ടി.ഐകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ മക്കള്‍ക്കായി സംവരണം ചെയ്തിട്ടുളള 240 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോട്ടയം ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25നകം നല്‍കണം. ഫോണ്‍: 0481 2580175
date
- Log in to post comments