Post Category
നിഷ് ഓണ്‍ലൈന്‍ സെമിനാര്‍
വനിതാ ശിശു വികസന വകുപ്പും തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംയുക്തമായി ജൂണ്‍ 15ന് കോട്ടയം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ പാര്‍ക്കിന്‍സോണിസവും പാര്‍ക്കിന്‍സണ്‍സ് രോഗവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടത്തും.
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തത്സമയ സംപ്രേഷണം ചെയ്യുന്ന സെമിനാറിന് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജിയിലെ ഡോ. കെ. ശ്യാം നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 15 ന് കോട്ടയം അണ്ണാന്‍കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ എത്തണം. ഫോണ്‍- 0481 2580548, 8281899464
date
- Log in to post comments