Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോഗ്രാഫി മത്സരം: 22 വരെ അപേക്ഷിക്കാം

 

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരി വര്‍ജ്ജന ബോധവത്ക്കരണം എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരത്തിന് അപേക്ഷിക്കാം. മത്സരത്തിനുള്ള ഫോട്ടോകള്‍ 10 ഃ12 ഇഞ്ച് വലുപ്പത്തില്‍ അടിക്കുറിപ്പോടെ സിഡിയില്‍ ഉള്‍പ്പെടുത്തി ജൂണ്‍ 22നകം മാനേജര്‍ ,മുക്തി മിഷന്‍, എക്സൈസ് ഡിവിഷണല്‍ ഓഫീസ് ,സിവില്‍ സ്റ്റേഷന്‍ പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 9447449556, 9447353704

date