അജൈവ ഖരമാലിന്യ വിമുക്ത നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് യാഥാര്‍ത്ഥ്യമാകുന്നു
അജൈവ ഖരമാലിന്യ വിമുക്ത ബ്ലോക്ക് പഞ്ചായത്താകാനൊരുങ്ങി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തും കരകുളം, അരുവിക്കര, പനവൂര്‍, വെമ്പായം, ആനാട് ഗ്രാമപഞ്ചായത്തുകളും ശുചിത്വമിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന സമൃദ്ധി എന്ന പ്ലാസ്റ്റിക് റീഷ്രെഡിംഗ് യൂണിറ്റ് ഉടന്‍ ഗ്രാമപഞ്ചായത്തുകള്‍ ഹരിതകര്‍മ്മസേനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലാണ് പ്ലാസ്റ്റിക് റീഷ്രെഡിംഗ് യൂണിറ്റ് പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്.
64 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും ശുചിത്വ മിഷനില്‍ നിന്നും ലഭിച്ച തുക ഇതിനായി വകയിരുത്തിയിട്ടുണ്ട്.ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പഞ്ചായത്തുകള്‍ ആരംഭിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ എത്തിക്കുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററില്‍ എത്തിക്കും.റോഡ് നിര്‍മാണത്തിന് ആവശ്യമായവ സ്റ്റോറില്‍ ശേഖരിച്ച ശേഷം ബാക്കിയുള്ളവ ക്ലീന്‍ കേരള കമ്പനി കൊണ്ടുപോകും.മണ്ണിന്റെയും മനുഷ്യന്റെയും ആയുന് എന്ന സന്ദേശമുയര്‍ത്തി കഴിഞ്ഞ നാലു വര്‍ഷക്കാലമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന മാതൃക പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക്കിനോടൊപ്പം ഇ-വേസ്റ്റ്,ഗ്ലാസ് എന്നിവയും സ്വീകരിക്കുമെന്നും അജൈവ ഖരമാലിന്യ വിമുക്ത ബ്ലോക്ക് പഞ്ചായത്തെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പ്രദേശത്തെ എത്തിക്കാന്‍ കഴിയുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു പറഞ്ഞു.
(പി.ആര്‍.പി. 653/2019)
- Log in to post comments