ജല ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു
കാട്ടാക്കട ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ എട്ട് പൊതു സ്ഥാപനങ്ങളുടെ ജല വിനിയോഗ രീതി പഠനവിധേയമാക്കി തയ്യാറാക്കിയ ജല ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. നിയമസഭാ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ (ഇണഞഉങ) നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഓരോ സ്ഥാപനത്തിലും ലഭ്യമാകുന്ന ജലത്തിന്റെ അളവും അവിടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലത്തിന്റെ അളവും തിട്ടപ്പെടുത്തിയായിരുന്നു പഠനം. ഇതോടൊപ്പം നഷ്ടപ്പെടുന്ന ജലത്തിന്റെ അളവ് കണ്ടെത്തി നഷ്ടം കുറക്കുന്നതിനും ഉപകരണങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി ജലവിനിയോഗം കാര്യക്ഷമമാക്കുന്നതിനുള്ള നിദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
(പി.ആര്.പി. 654/2019)
- Log in to post comments