Skip to main content

ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശീലനം

 

    ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ജില്ലയിലെ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ജൂണ്‍ 21 ന് പഴയ ജില്ലാ ഭാഗ്യക്കുറി ഓഫിസിലും (പുളിമൂട്) 22 ന് ആറ്റിങ്ങല്‍ ഭാഗ്യക്കുറി സബ് ഓഫിസിലും 26 ന് നെയ്യാറ്റിന്‍കര ഭാഗ്യക്കുറി സബ് ഓഫിസിലും പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു.   അതതു ദിവസങ്ങളില്‍ വൈകിട്ട് മൂന്നിനാണ് പരിശീലനം.  എല്ലാ ഭാഗ്യക്കുറി ഏജന്റുമാരും വില്‍പ്പനക്കാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2325582.
(പി.ആര്‍.പി. 658/2019)

 

date