Skip to main content

ഉപതിരഞ്ഞെടുപ്പില്‍ മഷി അടയാളം നടുവിരലില്‍

ജില്ലയിലെ തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ ജൂണ്‍ 27ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവരുടെ ഇടതു കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

കഴിഞ്ഞ ഏപ്രില്‍ 23ന് നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍  വോട്ട് രേഖപ്പെടുത്തിയവരുടെ ഇടതു കൈയിലെ ചൂണ്ടു വിരലില്‍ രേഖപ്പെടുത്തിയ അടയാളം പൂര്‍ണ്ണമായും മാഞ്ഞുപോയിട്ടില്ലാത്ത സാഹചര്യത്തിലാണിത്.

തിരുവാര്‍പ്പ്, കരൂര്‍, മൂന്നിലവ്, മണിമല ഗ്രാമപഞ്ചായത്തുകളിലും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും അംഗങ്ങളുടെ ഒഴിവുളള വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. 

date