Skip to main content

വാക്-ഇന്‍- ഇന്‍റര്‍വ്യൂ

ഭാരതീയ ചികിത്സാ വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികകളില്‍ താത്കാലിക നിയമനത്തിന് ജൂണ്‍ 24ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടക്കും.  

പി.ജി.ഡി.സി.എ/എം.സി.എ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ്, എം.എസ്. ഓഫീസ് (മലയാളം ടൈപ്പിംഗ് പരിചയം നിര്‍ബന്ധം) യോഗ്യതയുളളവര്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും പത്താം ക്ലാസും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പി സര്‍ട്ടിഫിക്കറ്റ് കോഴ്സും വിജയിച്ചവര്‍ക്ക് തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഏഴാം ക്ലാസും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പി സര്‍ട്ടിഫിക്കറ്റ് കോഴ്സും വിജയിച്ചവര്‍ക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്കുമുളള ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം.  

ഫോട്ടോ പതിച്ച  ബയോഡേറ്റയും  വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. 

date