Skip to main content

വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ

മീനടം ഗവണ്‍മെന്‍റ് ആയുര്‍വേദ ആശുപത്രി മുഖേന വയോജനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട  60 വയസ്സ് പൂര്‍ത്തിയായ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളുളളവര്‍ക്ക്  രജിസ്റ്റര്‍ ചെയ്യാം. 

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് 30 ദിവസം വരെ നീണ്ടുനില്‍ക്കുന്ന സൗജന്യ ആയുര്‍വേദ ചികിത്സ ലഭിക്കും. പ്രായം, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 30നകം ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2555115, 8943713116

date