Skip to main content

സംസ്ഥാന സർക്കാരിന്റെ ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു

*സമഗ്രസംഭാവന പുരസ്‌കാരം പി. ഡേവിഡിന്
    സംസ്ഥാന സർക്കാരിന്റെ 2018ലെ ഫോട്ടോഗ്രഫി അവാർഡുകളും ഫോട്ടോഗ്രഫിയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചു. മുതിർന്ന ഫോട്ടോഗ്രാഫർ പി. ഡേവിഡിനാണ് 2018ലെ ഫോട്ടോഗ്രഫി സമഗ്രസംഭാവന പുരസ്‌കാരം. 30,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. 
    പാലക്കാട് ഷൊർണൂർ നെടുങ്ങോട്ടൂർ അതുല്യത്തിൽ പ്രവീഷ് ഷൊർണൂരിനാണ് ഫോട്ടോഗ്രഫിയിൽ ഒന്നാം സ്ഥാനം. 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. കുന്നംകുളം കിഴൂർ കോട്ടിലിങ്കൽ ഹൗസിൽ മനൂപ് ചന്ദ്രനാണ് രണ്ടാം സ്ഥാനം. 30,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ്  അവാർഡ്. കണ്ണൂർ കരിവെള്ളൂർ കോഴുമ്മൽ, പരിയാരത്ത് ഹൗസിൽ രാകേഷ് പുത്തൂരിനാണ് മൂന്നാം സ്ഥാനം. സ്ത്രീകൾ അതിജീവനം എന്നതായിരുന്നു വിഷയം.25000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്. പത്തു പേർക്ക് 2500 രൂപ വീതവും സർട്ടിഫിക്കറ്റും പ്രോത്‌സാഹന സമ്മാനവുമുണ്ട്. പുനലൂർ ആശുപത്രി ജംഗ്ഷൻ ദ മൂൺ സ്റ്റുഡിയോയിലെ ബോണിയം കെ, നരുവാമൂട് മുക്കുനട തലയ്‌ക്കോട്ടുകോണം ഷീജാനിവാസിൽ ഗായത്രി ബി, തൃശൂർ മതിലകം പുന്നക്ക ബസാർ ഷാർപ്പ് സ്റ്റുഡിയോ ബദരുദീൻ സി. എം, പത്തനാപുരം പാതിരിക്കൽ പി. ഒ പടിഞ്ഞാറ്റതിൽ ചിത്രമാളികയിൽ സുധാകരൻ, മലപ്പുറം വളാഞ്ചേരി കരിപ്പോൾ വെള്ളാട്ട് ഷാജു വി., തൃശൂർ പുല്ലാഴി കുന്നത്തുള്ളി ഹൗസ് നിജീഷ് കെ. സി, പുൽപ്പള്ളി കുളത്തിംഗൽ ടവേഴ്‌സ് സിബീസ് സ്റ്റുഡിയോയിൽ സിബി പുൽപ്പള്ളി, തമ്പാനൂർ റെയിൽവേ ക്വാർട്ടേഴ്‌സ് നമ്പർ 65 സിയിൽ ഗബ്രിയേൽ, തൃശൂർ ഒളരിക്കര പുല്ലഴി ഹൗസിൽ സി. പി. ശ്രീലാസ്, ആലപ്പുഴ ചെങ്ങന്നൂർ കാരക്കാട് സുനിൽ ഭവനിൽ സുനിൽ സി. കെ എന്നിവർക്കാണ് പ്രോത്‌സാഹന സമ്മാനം. ഷാജി എൻ. കരുൺ ചെയർമാനും പ്രശസ്ത ഫോട്ടോഗ്രഫർ സുരേഷ് ഇളമൺ, മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ ജി. ബിനുലാൽ എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാ    ഫർ വി. വിനോദ് മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. 
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 150ലേറെ സിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രഫി ചെയ്ത വ്യക്തിയാണ് പി. ഡേവിഡ്. ശോഭനപരമേശ്വരൻ നായരുടെ സഹായിയായാണ് സിനിമ ജീവിതം ആരംഭിച്ചത്. പി. എൻ. മേനോൻ, എ. വിൻസെന്റ്, രാമു കാര്യാട്ട്, കെ. എസ്. സേതുമാധവൻ, എം. ടി. വാസുദേവൻ നായർ, ഹരിഹരൻ, ശശികുമാർ, ഭരതൻ, ഐ. വി. ശശി, ഫാസിൽ തുടങ്ങി പ്രമുഖ സംവിധായകർക്കൊപ്പമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ചെയർമാനും ഫോട്ടോഗ്രാഫർ പി. മുസ്തഫ, പത്രപ്രവർത്തകനായ പി. വി. മുരുകൻ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് പി. ഡേവിഡിനെ തിരഞ്ഞെടുത്തത്.
പി.എൻ.എക്സ്.1943/19

 

date