അധ്യാപക നിയമനം
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂലൈ ഒന്നിന് രാവിലെ 11ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം കോളജില്‍ ഹാജരാവണം. ഫോണ്‍: 04936 204569.
മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ലൈബ്രറി അറ്റന്‍ഡന്റ്, ലാബ് അറ്റന്‍ഡന്റ് (യോഗ്യത: എസ്.എസ്.എല്‍.സി), ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം) തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ ജൂലൈ 3ന് രാവിലെ 10ന് പനമരത്തുളള ഓഫീസില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 9496939969.
ആനപ്പാറ ഗവ. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒഴിവുളള എച്ച്.എസ്.എസ്.ടി കെമിസ്ട്രി താല്‍ക്കാലിക നിയമനത്തിനുളള കൂടിക്കാഴ്ച ജൂണ്‍ 28ന് രാവിലെ 10ന് ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04936 266467.
വെളളാര്‍മല ഗവ. ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച്.എസ്.എ ഗണിതശാസ്ത്രം തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച ജൂണ്‍ 29ന് രാവിലെ 11 ന് നടക്കും.
- Log in to post comments