Skip to main content

സര്‍ക്കുലേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

       സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളും വികസന നേട്ടങ്ങളും നയങ്ങളും വ്യക്തമാക്കുന്ന പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരള കോളിംഗ് എന്നിവയുടെ പ്രചാരണാര്‍ത്ഥം ഒരു മാസക്കാലം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കുലേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുടെ കീഴില്‍ നടപ്പാക്കുന്ന പദ്ധതികളുടെ സമഗ്ര വിവരങ്ങള്‍, കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ സംഭവവികാസങ്ങളുടെ നേര്‍പക്ഷ വിവരങ്ങള്‍ അടങ്ങിയതാണ് പ്രസിദ്ധീകരണങ്ങള്‍. ഓരോ പ്രസിദ്ധീകരണത്തിന്റെയും വാര്‍ഷിക വരിസംഖ്യ 120 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202529. 
    

date