Skip to main content

കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തില്‍ ഒപ്പം  അദാലത്ത് 4 ന്

 

ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പരിപാടി ജൂലൈ നാലിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റും (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നിരാമയ ഇന്‍ഷൂറന്‍സ് ചേര്‍ക്കാനും പുതുക്കാനും അവസരം ഒരുക്കും. കോഴിക്കോട് ജില്ലാ കലക്ടറുടെ പ്രത്യേക പരിപാടിയായ ഒപ്പം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതിനാല്‍ അപേക്ഷകള്‍ മൂന്‍കൂട്ടി പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ നിന്നും വാങ്ങി പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി വശം എല്‍പ്പിക്കേണ്ടതാണ്. അപേക്ഷയില്‍ പറയുന്ന ഡോക്യുമെന്ററുകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായവര്‍ക്കായി ട്രീറ്റ്‌മെന്റിനും ട്രെയിനിംങ്ങിനുമായി വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം സൗജന്യമായി ലഭിക്കുന്നതിനായിട്ടുളള ഇന്‍ഷൂറന്‍സ് പദ്ധതിയാണ് നിരാമയ. പൊതുജനങ്ങളെ ജില്ലാ ഭരണകൂടവുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും, വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാകുന്നതിനുമായാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.

 

 

date