Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമത്തിലുമാണ് പരിശീലനം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. വിശദാംശങ്ങള്‍ www.src.kerala.gov.inwww.srccc.in   എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ഫോണ്‍: 0471 2325101, 2325102. ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ കോഴിക്കോട് - 9447276815, വടകര - 9846807054.

 

 

ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത്;

28 ന് കണ്ണൂരില്‍

 

കണ്ണൂര്‍ തളാപ്പ് മിക്‌സ്ഡ് യു.പി സ്‌കൂളിനടുത്തുളള ഡി.പി.ഡി.ഓ ഓഫീസില്‍ ജൂണ്‍ 28 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത് നടത്തും. ഡി.പി.ഡി.ഓയില്‍ നിന്നോ ബാങ്കില്‍ നിന്നോ ഡിഫന്‍സ് പെന്‍ഷനോ ഫാമിലി പെന്‍ഷനോ വാങ്ങുന്നവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ക്ക് പരിഹാരം കാണാം. അവസരം കോഴിക്കോട് ജില്ലയിലെ ഡിഫന്‍സ്/ഫാമിലി പെന്‍ഷന്‍ വാങ്ങുന്നവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2771881.

 

 

അപേക്ഷ ക്ഷണിച്ചു

 

 

 

ബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഡി/സിവില്‍, ഹോസ്പിറ്റല്‍ ഹൌസ് കീപ്പിങ്  എന്നീ  ഏക/ദ്വിവത്സര ട്രേഡുകളിലേക്ക് അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ അക്ഷയ സെന്റര്‍ വഴിയോ, നെറ്റ് കഫേ വഴിയോ, ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ വഴിയോ www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ 29  വരെ സമര്‍പ്പിക്കാം. റാങ്ക് പട്ടിക, കൗണ്‍സിലിംഗ് തീയതി എന്നിവ www.itibeypore.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ഐടിഐ നോട്ടീസ് ബോര്‍ഡിലും, രജിസ്‌ട്രേഡ് മൊബൈലിലും പരിശോധിച്ച് അറിയാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

 

 

 

ഗസ്റ്റ് അധ്യാപക നിയമനം

 

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഹോട്ടല്‍ എഞ്ചിനീയറിംഗ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷന്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ഹോട്ടല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും മറ്റ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ അധ്യാപന പരിചയവുമാണ് യോഗ്യത. താല്‍പര്യുമുളളവര്‍ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് വരക്കല്‍ ബീച്ചിനു സമീപമുളള (വെസ്റ്റ്ഹില്‍) സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഓഫീസില്‍ ജൂലൈ നാലിന് രാവിലെ 10 മണിക്ക് എത്തണം. ഫോണ്‍ - 0495 2385861. വെബ്‌സൈറ്റ് - www.sihmkerala.com 

 

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് ; അപേക്ഷ ക്ഷണിച്ചു

 

കുഴല്‍മന്ദം ഗവ.ഐടി.ഐയില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനായി 18 തികഞ്ഞ, എസ്.എസ്.എല്‍.സി യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന ശമ്പളത്തില്‍ സ്വദേശത്തും വിദേശത്തും തൊഴില്‍ സാധ്യതയുള്ള കോഴ്‌സാണ്. വിദേശ കമ്പനികളില്‍ ഒട്ടനവധി വര്‍ഷത്തെ പ്രവൃത്തി പരിചയമുളള അധ്യാപകരുടെ കീഴില്‍ മുഴുവന്‍ സമയ പ്രായോഗിക പരിശീലനം ലഭിക്കും.  ഫോണ്‍ - 9061899611, 04922273888. 

 

 

29 തസ്തികയില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു

 

 

29 തസ്തികയില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനിലൂടെ അപേക്ഷ അയക്കാം. പ്രായം 01.01.2019 അടിസ്ഥാനപ്പെടുത്തി കണക്കാക്കും.  വിജ്ഞാപനം 2019  മെയ് 29 ലെ അസാധാരണ ഗസറ്റിലും 2019 ജൂണ്‍  ഒന്നിലെ പി.എസ്.സി ബുളളറ്റിനിലും കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ അയക്കേണ്ട മേല്‍വിലാസം þ www.keralapsc.gov.in

date