Skip to main content

ആയുഷ്മാന് ഭാരത് /കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലയില് പുരോഗമിക്കുന്നു, പദ്ധതിയിൽ അംഗത്വം എടുത്തത് ഇതുവരെ 142784 കുടുംബങ്ങൾ

കേന്ദ്ര സംസ്ഥാന സര്ക്കാരുകള് സംയുക്തമായി നടപ്പാക്കി വരുന്ന സൗജന്യ ചികിത്സ പദ്ധതിയാണ് ആയുഷ്മാന് ഭാരത് / കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. ജില്ലയില് വിജയകരമായി ഏപ്രില് ഒന്ന് മുതല്  പദ്ധതി നടപ്പാക്കി വരുന്നു. 2008 മുതല് 2019 മാര്ച്ച് വരെ നിലവില് ഉണ്ടായിരുന്ന ആര്.എസ്.ബി.വൈ പദ്ധതിയാണ് 2019 ഏപ്രില് മാസം മുതല് ആയുഷ്മാന് ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരില് അറിയപ്പെടുന്നത്. പഞ്ചായത്ത് / മുനിസിപ്പല്/ കോര്പറേഷന് തലങ്ങളില് കാര്ഡ് വിതരണം പുരോഗമിക്കുന്നു. നിലവില് ജില്ലയില്  2,70,000 കുടുംബങ്ങളാണ് പദ്ധതിയില് അംഗമായിട്ടുള്ളത്. ഈ പദ്ധതി മുഖേന അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു കുടുംബത്തിന് ഒരു വര്ഷം തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ പാക്കേജുകള്ക്ക് വിധേയമായി ലഭിക്കുന്നതാണ്. പദ്ധതിയിൽ അംഗത്വം എടുത്തത് ഇതുവരെ 142784 കുടുംബങ്ങൾ ആണ്. ജില്ലയിലെ നിലവിൽ അംഗത്വം എടുത്തിരിക്കുന്ന 50 % കുടുംബങ്ങൾക്കും കാർഡ് വിതരണം പൂർത്തിയാക്കി. പഞ്ചായത്ത്/മുനിസിപ്പൽ/ കോർപ്പറേഷൻ തലങ്ങളിൽ കാർഡ്വിതരണം പുരോഗമിച്ചു വരികയാണ്. അർഹരായിട്ടുള്ള മുഴുവൻ ഗുണഭോക്താക്കളെയും പദ്ധതിയുടെ കീഴിൽ എത്തിക്കാൻ ആണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നതെന്ന് ജില്ലാ പ്രൊജക്റ്റ് മാനേജർ അറിയിച്ചു. ജില്ലയിലെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും സമയബന്ധിതമായി കാർഡ് വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്നും അറിയിച്ചു.
പദ്ധതിയില് അംഗമാകുന്ന ഗുണഭോക്താക്കള്  അറിയാന് ആയുഷ്മാന്/കാരുണ്യ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയില് കുടുംബത്തിലെ റേഷന് കാര്ഡില് പേരുള്ള മുഴുവന്  അംഗങ്ങള്ക്കും അംഗത്വം എടുക്കാവുന്നതാണ്.
നിലവിലുള്ള പദ്ധതിയില്  കുടുംബത്തിലെ ഒരംഗം കാര്ഡ് പുതുക്കുകയും മറ്റു അംഗങ്ങള്ക്ക് ചികിത്സ ആവശ്യമായി വരുന്ന പക്ഷം കൂട്ടിച്ചേര്ത്താല് മതിയാകും.
കാര്ഡ് പുതുക്കാന് എത്തുന്ന കുടുംബത്തിലെ അംഗം അവരുടെ റേഷന് കാര്ഡ്, ആധാര് കാര്ഡ്, 2018-19 വര്ഷം സാധുവായ ആരോഗ്യ ഇന്ഷുറന്സ് കാര്ഡ് എന്നിവയുമായി കേന്ദ്രങ്ങളില് എത്തേണ്ടതാണ്. കുടുംബത്തിലെ ഒരു വ്യക്തി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില് അംഗമാകുന്ന പക്ഷം കുടുംബത്തിലെ മറ്റ് അംഗങ്ങള് ആ സാമ്പത്തിക വര്ഷം മറ്റ് അംഗങ്ങള്ക്ക് പദ്ധതിയില് കൂട്ടിച്ചേര്ത്തു സൗജന്യ ചികിത്സ കൈപറ്റാവുന്നതാണ്.
ഒരു കുടുംബത്തിന് അംഗത്വം എടുക്കുന്നതിനു 50 രൂപയാണ് നല്കേണ്ടത്. കുടുംബത്തിലെ  ബാക്കി അംഗങ്ങളെ കൂട്ടിച്ചേര്ക്കുന്ന അവസരത്തില് പണം നല്കേണ്ടതില്ല.
 കേന്ദ്രങ്ങളെ കുറിച്ച അറിയുന്നതിനും മറ്റു വിവരങ്ങള്ക്കുമായി കുടുംബശ്രീ    ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

date