വാഴയൂരില്‍ ന്യൂനപക്ഷ പഠന കേന്ദ്രം സ്ഥാപിക്കും -മന്ത്രി
ന്യൂനപക്ഷ മേഖലയില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടു ജില്ലയിലെ വാഴയൂരില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനോറിറ്റി സ്റ്റഡീസ് കേരള എന്ന സ്ഥാപനം തുടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍. നിയമസഭയില്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മദ്രസാധ്യാപകര്‍ക്കു പരിശീലനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സമ്പൂര്‍ണ്ണ ക്ഷേമനിധി അംഗത്വവും എന്ന പരിപാടി ആവിഷ്‌കരിക്കും. കുടുംബശ്രീ മിഷന്‍ വഴി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഗുണഭോക്താക്കള്‍ 60 ശതമാനം ന്യൂനപക്ഷ വിഭാഗത്തിപ്പെട്ടവരാകണമെന്നു വ്യവസ്ഥയുണ്ട്. ഇതിനായി ന്യൂനപക്ഷ വകുപ്പും കുടുംബശ്രീയും ചേര്‍ന്നു നടത്തുന്ന ജില്ലാതല മൊബിലൈസേഷന്‍ കാമ്പയിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി എത്രയും വേഗം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
- Log in to post comments